എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങ്; ലുലു ഗ്രൂപ്പ് രണ്ട് കോടി രൂപ നൽകും, 1 കോടി വാഗ്ദാനം ചെയ്ത് ജോയ് ആലുക്കാസ്

Nov 28, 2026

കോഴിക്കോട്: കുടുക്കപൊട്ടിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും ഒരു നാടൊന്നാകെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി കൈകോർക്കുമ്പോൾ, വലിയ കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ജോയ് ആലുക്കാസും. എസ്എംഎ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് രണ്ട് കോടി രൂപയും ജോയ് ആലുക്കാസ് ഒരു കോടി രൂപയും നൽകും.

50 കോടി രൂപയെന്ന വലിയ ലക്ഷ്യത്തിലേക്ക് പണം കണ്ടെത്താനായി പരിശ്രമിക്കുന്ന ചികിത്സാ സഹായ സമിതിക്ക് വലിയ ആശ്വാസമായാണ്, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള എം.എ. യൂസഫലിയുടെയും ജോയ് ആലുക്കാസിന്റെയും ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ശനിയാഴ്ച കുട്ടികളുടെ വീട്ടിലെത്തി സഹായധനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് അറിയിച്ചു.

കല്ലുരുട്ടി പൂവത്തിരിച്ചാൽ സ്വദേശികളായ അരുൺ – ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ കുരുന്നുകളുടെ ചികിത്സയ്ക്കായാണ് നാട് ഒന്നടങ്കം കൈകോർക്കുന്നത്. ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് കുട്ടികൾക്കും ഇപ്പോൾ ഒന്നേമുക്കാൽ വയസ്സ് മാത്രമാണ് പ്രായം. ഒരു കുട്ടിക്ക് 16.5 കോടി രൂപ വീതം മൂന്ന് പേരുടെയും ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നാട്ടുകാരുടെയും സുമനസ്സുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇതുവരെ 33.05 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡിസംബർ മൂന്നിനകം ചികിത്സയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ടതിനാൽ ബാക്കി തുക കൂടി എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ചികിത്സാ സഹായ സമിതി.

LATEST NEWS
‘ദര്‍ശന സാഫല്യത്തിന്റെ നിറവില്‍’, ഗുരുവായൂരപ്പനെ തൊഴുത് പ്രാര്‍ഥിച്ച് രാഷ്ട്രപതി; ഭക്തര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ച് മടക്കം

‘ദര്‍ശന സാഫല്യത്തിന്റെ നിറവില്‍’, ഗുരുവായൂരപ്പനെ തൊഴുത് പ്രാര്‍ഥിച്ച് രാഷ്ട്രപതി; ഭക്തര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ച് മടക്കം

തൃശൂര്‍: ഗുരുവായൂരപ്പനെ തൊഴുത് പ്രാര്‍ത്ഥിച്ചു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദര്‍ശന സാഫല്യം നേടിയ...

‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം, ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം’; സിപിഎം ജില്ലാ സെക്രട്ടറി

‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം, ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം’; സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോള്‍ ആലോചിക്കണം എന്ന നിലയിലാണു കാര്യങ്ങള്‍ പലതും...