സ്കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Oct 6, 2021

ആറ്റിങ്ങൽ: സ്കൂട്ടറിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് സമീപം റജീന മൻസിലിൽ എൽ. ഭഗവതി അമ്മാളാണ് (70) മരിച്ചത്. ദേശീയ പാതയിൽ ആറ്റിങ്ങൽ ടൗൺ പള്ളിക്ക് സമീപം സെപ്തംബർ 29 ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആറ്റിങ്ങലിലെ ഒരു സ്വകാര്യ സ്കൂളിലെ ആയയായിരുന്നു ഭഗവതി അമ്മാൾ. മകൾ: ആശ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

LATEST NEWS
കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...