പോത്തൻകോട് പണിമൂലയിൽ ഭർത്താവിന്റെ അനുജൻ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു. പോത്തൻകോട് പണിമൂല തെറ്റിച്ചിറയിൽ വിജയൻ- മോളി ദമ്പതികളുടെ മകൾ വൃന്ദയാണ് (28) ഇന്നലെ രാത്രി 10.30ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്തംബർ 29ന് ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
യുവതിയുടെ ഭർത്താവിന്റെ അനിയൻ സുബിൻലാലാണ് (29) പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത സിബിൻലാൽ ഇപ്പോൾ റിമാന്റിലാണ്. യുവതി തയ്യൽ പഠിക്കുന്ന പോത്തൻകോട് കാവുവിളയിലെ രാധയുടെ തയ്യൽക്കടയിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയുടെ അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് എട്ടു മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.