ആറ്റിങ്ങൽ ഡയറ്റ് റോഡിലെ വെള്ളക്കെട്ടിന് താൽകാലിക പരിഹാരമായി

Oct 12, 2021

seena

ആറ്റിങ്ങൽ: ഡയറ്റ് റോഡിലും പോസ്റ്റോഫീസിന് സമീപത്തെ റോഡിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉണ്ടായിരുന്ന വെള്ളക്കെട്ടാണ് താൽകാലികമായി പരിഹരിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിനാജ് ദിവസം വൈകുന്നേരം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് അടിയന്തിരമായി പ്രശ്നം പരിഹരിക്കാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

രാത്രി 7 മണിയോടെ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി മഴവെള്ളം ഒഴുകി പോകാനുള്ള താൽക്കാലിക സംവിധാനം ഇരു സ്ഥലങ്ങളിലും നടപ്പിലാക്കി. മഴ പൂർണമായും മാറിയതിന് ശേഷം റോഡിലെ താഴ്ന്ന ഭാഗം ഉയർത്തിക്കൊണ്ട് മഴവെള്ളം സുഗമമായി ഒലിച്ച് പോകാനുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തും. കൂടാതെ അശാസ്ത്രീയമായ നിർമ്മാണങ്ങൾ പുനപരിശോധിച്ച് അടിയന്തിരമായ ഇടപെടൽ നടത്താനും ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

cake tower new
LATEST NEWS
‘മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ’; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന

‘മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ ചോര വീണ മണ്ണില്‍ വേണം, പോയേ തീരൂ’; ബംഗ്ലാദേശിലേയ്ക്ക് മടങ്ങണമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍...

യുഎഇ പ്രഖ്യാപിച്ച പ്രത്യേക ഇളവുകള്‍ അവസാനിച്ചു; പ്രവാസികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദുെൈബ: യുഎഇയില്‍ അനുവദിച്ച 30 ദിവസത്തെ പ്രത്യേക ഇളവ് കാലാവധി അവസാനിച്ചു. രാജ്യം വിടാന്‍ കഴിയതെ...

‘കുംഭമേള വൈറല്‍ പെണ്‍കുട്ടി എവിടെയെന്ന് അറിയില്ല’; പൊലീസ് സംരക്ഷണം ഒഴിവാക്കി ഹൈക്കോടതി

‘കുംഭമേള വൈറല്‍ പെണ്‍കുട്ടി എവിടെയെന്ന് അറിയില്ല’; പൊലീസ് സംരക്ഷണം ഒഴിവാക്കി ഹൈക്കോടതി

കൊച്ചി: കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും...