സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മൂന്നു പേർ മരിച്ചു. മലപ്പുറം ജില്ലയിൽ രണ്ടു കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്നാണ് രണ്ടു കുട്ടികള്‍ മരിച്ചത്. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു.

100 % വിജയം ആവർത്തിച്ച് ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ
എസ് എസ് എൽ സിയ്ക്ക് 100% വിജയത്തിളക്കവുമായി ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂൾ. 22 കുട്ടികളാണ്...