ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

Oct 12, 2021

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്, 2021-22 ലേക്കുള്ള പ്രവേശനത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി +2 പരീക്ഷ പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും ANM കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ 2021 ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാകുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ANM കോഴ്‌സ് പാസ്സായവർക്ക് പ്രായപരിധി ബാധകമല്ല.
അഞ്ച് ശതമാനം സീറ്റുകൾ, കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ടിമിറ്റി) സംവരണം ചെയ്തിരിക്കുന്നു.
അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.dme.kerala.gov.in) നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷകർ അപേക്ഷ ഫീസായ 100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്‌ക്കേണ്ടതും, പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ട്രഷറി ചെല്ലാൻ സമർപ്പിക്കേണ്ടതുമാണ് (ട്രഷറി ചെല്ലാന്റെ ഫോട്ടോകോപ്പി സ്വീകരിക്കുന്നതല്ല). പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസ്സൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.സി., പ്ലസ് ടു/ തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം (പ്രോസ്‌പെക്ടസ് ഖണ്ഡിക ’17’ പ്രകാരം) 2021 നവംബർ 05ന് മുൻപായി തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കേണ്ടതാണ്. വൈകി കിട്ടുന്നതും നിർദിഷ്ട രീതിയിൽ പൂരിപ്പിക്കാത്തതുമായ അപേക്ഷകൾ നിരസിക്കും.

കൂടുതൽ വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dme.kerala.gov.in), GNM-2021 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ടെലിഫോൺ നമ്പർ: 0471-2528575.

LATEST NEWS
‘ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെ’: ദേവസ്വം ബോർഡ് പ്രസിഡന്റ്

‘ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെ’: ദേവസ്വം ബോർഡ് പ്രസിഡന്റ്

മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ ലഭിച്ചതിനാലെന്ന് തിരുവിതാംകൂർ...

തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്; പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ

തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്; പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ

തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട് സംഭവിച്ചു....

ക്ഷേത്രത്തിൽ മേൽവസ്ത്രം പാടില്ലെന്ന പരാമർശം; മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു

ക്ഷേത്രത്തിൽ മേൽവസ്ത്രം പാടില്ലെന്ന പരാമർശം; മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു

ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന ശ്രീനാരായണ ധർമസംഘം...