ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയും ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ധശാലയും സംയുക്തമായി ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വർഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തുടക്കം കുറിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉതകുന്ന പഠന പരിപാടിയുടെ ഉത്‌ഘാടനം ഒക്ടോബർ 17 ഞായറാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് എം എൽ എ ഒ എസ് അംബിക നിർവഹിക്കും.
കൊല്ലമ്പുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ധശാല അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയ്ക്ക് നഗരസഭാ അധ്യക്ഷ അഡ്വ.എസ് കുമാരി അധ്യക്ഷത വഹിക്കും. ഇതുമായി ബന്ധപ്പെട്ട ആദ്യ ചരിത്രസെമിനാർ നഗരസഭയുടെയും ഗ്രന്ഥശാലയുടെയും ആറ്റിങ്ങൽ ഹിസ്റ്ററി ലവേഴ്സ് അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഫ്രണ്ട്സ് അസ്സോസിയേഷൻ ഗ്രന്ഥശാലാങ്കണത്തിൽ സംഘടിപ്പിക്കും. ചരിത്രപണ്ഡിതനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ. വി. കാർത്തികേയൻനായർ ഈ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.