തെങ്ങുംവിള ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തി

Oct 15, 2021

seena

മുടപുരം: വിജയദശമി ദിനത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. രാവിലെ നടന്ന പൂജയെടുപ്പു ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി മുഖ്യ കാർമ്മികത്ത്വം വഹിച്ചു. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളുടെ രക്ഷകർത്താക്കൾ മേൽശാന്തിയിൽ നിന്നും പൂജിച്ച തട്ടം ഏറ്റുവാങ്ങി സരസ്വതി മണ്ഡപത്തിൽ വച്ഛ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. ധാരാളം കുട്ടികൾ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിരുന്നു.

cake tower new
LATEST NEWS