ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറി കാരണം ഗതാഗതം തടസപെട്ടു. ആറ്റിങ്ങൽ കച്ചേരി നടയിലാണ് കൂറ്റൻ കണ്ടെയ്നർ ലോറി ഗതാഗത കുരുക്ക് ഉണ്ടാക്കിയത്. തിരുവനന്തപുരം ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന കണ്ടെയ്നർ ലോറിയെ പോലീസ് ഉദ്യോഗസ്ഥൻ തെറ്റായ ദിശയിലൂടെ കടത്തി വിടാൻ ശ്രമിച്ചതാണ് ഗതാഗതകുരുക്കിനിടയാക്കിയത്.
കിഴക്കേ നാലുമുക്കിൽ നിന്ന് പാലസ് റോഡിലേക്ക് തിരിയാതെ നേരെ കച്ചേരി നടയിൽ എത്തിയ വാഹനത്തെ ജംഗ്ഷനിൽ വെച്ച് ചിറയിൻകീഴ് ഭാഗത്തേക്ക് തിരിയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. തുടർന്ന് തിരിയാനും പോകാനും കഴിയാതെ വാഹനം 20 മിനുട്ടോളം കച്ചേരി നടയിൽ കുടുങ്ങി. ഒടുവിൽ നാട്ടുകാരും മറ്റ് യാത്രികരും ഇടപെട്ടാണ് വാഹനം കടത്തി വിട്ടത്.