നഴ്‌സറി സ്‌കൂള്‍ വളപ്പില്‍ മരം പിഴുത് വീണിട്ട് മാസങ്ങൾ; മുറിച്ചുമാറ്റാന്‍ നടപടിയില്ലെന്ന് പരാതി

Oct 20, 2021

ആറ്റിങ്ങല്‍: സര്‍ക്കാര്‍ നഴ്‌സറി സ്‌കൂള്‍ വളപ്പില്‍ പിഴുത് വീണ മരം മുറിച്ച് നീക്കുന്നില്ല. രണ്ട് മാസം മുമ്പാണ് സ്‌കൂള്‍ വളപ്പില്‍ നിന്ന വാകമരം കടപുഴകി വീണത്. മരം അപകടാവസ്ഥയില്‍ നില്ക്കുന്നത് സംബന്ധിച്ച് സ്‌കൂളധികൃതരും രക്ഷിതാക്കളും നഗരസഭാധികൃതരെ അറയിച്ചിരുന്നെങ്കിലും മുറിച്ചുമാറ്റാന്‍ നടപടിയുണ്ടായില്ല.

രണ്ട് മാസംമുമ്പുണ്ടായ കാറ്റില്‍ മരം പിഴുത് സ്‌കൂള്‍ മുറ്റത്തേയ്ക്ക് വീണു. സ്‌കൂളിലെ കൊടിമരം ഒടിഞ്ഞ്‌പോയിട്ടുണ്ട്. കെട്ടിടത്തിനുമുകളിലേയ്‌ക്കോ റോഡിലേയ്‌ക്കോവീണിരുന്നെങ്കില്‍ വലിയ നഷ്ടമുണ്ടാകുമായിരുന്നു. അടുത്തിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി. അടിയന്തരമായി മരം മുറിച്ച് നീക്കി സ്‌കൂള്‍വളപ്പ് ശുചീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

LATEST NEWS
കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...