വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് നടത്തിയ പ്രതിഭാ സംഗമം അടൂർ പ്രകാശ്. എം.പി. ഉദ്ഘാടനം ചെയ്തു. പഠന സഹായ വിതരണം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് നിർവ്വഹിച്ചു. മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും തങ്കപ്പൻ പിള്ള കൃതഞ്ജതയും രേഖപ്പെടുത്തി. വാർഡ് അംഗങ്ങളായ വി.ഉഷാകുമാരി, കൊട്ടറ മോഹൻ കുമാർ, ഫ്രാക് ജന.സെക്രട്ടറി ടി.ചന്ദ്രബാബു, ട്രഷറർ ജി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക്...