തിരുവനന്തപുരം: ഇന്നും ഇന്ധനവിലയിൽ വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി. ഇതോടെ ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാ നഗറിൽ ഇന്ന് പെട്രോൾ വില 120 രൂപ 10 പൈസയാണ്. ഡീസൽവില 110 രൂപയും കടന്നു. കേരളത്തിൽ തിരുവനന്തപുരം: പെട്രോൾ 110.45 , ഡീസൽ 103.91. കോഴിക്കോട്: പെട്രോൾ 108.62 ഡീസൽ 102.44. കൊച്ചി: പെട്രോൾ 108.12 ഡീസൽ 102.10.ഒരു മാസത്തിൽ ഡീസലിന് കൂടിയത് 8.20 രൂപയാണ്. പെട്രോളിന് ഒരു മാസത്തിൽ കൂടിയത് 6.45 രൂപയും.
‘വിഷൻ 2025’ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു
കലാനികേതനും കെ പി ആർ എയും ഗവൺമെൻറ് എൽ പി എസ് മേനംകുളം പിടിഎ കമ്മിറ്റിയും തിരുനെൽവേലി അരവിന്ദ്...