പ്രവാസി സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് കിടപ്പ് രോഗികൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ

Oct 29, 2021

ആറ്റിങ്ങൽ: തച്ചൂർകുന്ന് എം.ആർ നിവാസിൽ മംഗളാനന്ദൻ രമ്യ ദമ്പതികളുടെ മകൻ പ്രവാസിയായ വിഷ്ണുവിന്റെ പിറന്നാൾ ദിനത്തിലാണ് വലിയകുന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭക്ഷണ പൊതി വിതരണം ചെയ്തത്. വിദേശത്ത് ജോലി ലഭിച്ച ശേഷം ആദ്യമായാണ് വിഷ്ണു ജൻമദിനാഘോഷത്തിന് നാട്ടിൽ ഇല്ലാതിരിക്കുന്നത്. സാധാരണ ഈ ദിവസം ഇദ്ദേഹം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അനാഥർക്ക് നേരിട്ട് ഭക്ഷണമെത്തിക്കുകയാണ് പതിവ്. എന്നാൽ വിഷ്ണുവിന് 33 വയസ് തികയുന്ന ഇന്ന് പാവപ്പെട്ടവന് ഒരു നേരത്തെ അന്നം എത്തിക്കണമെന്ന ആഗ്രഹം സുഹൃത്തും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായ കൃഷ്ണദാസിനെ അറിയിച്ചു. തുടർന്ന് കൃഷ്ണദാസിന്റെ
നേതൃത്വത്തിൽ പ്രവർത്തകർ പിറനാളുകാരന്റെ വീട്ടിലെത്തി ഭക്ഷണപൊതികൾ ഏറ്റുവാങ്ങി വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതികൾ കൈമാറി. ഡി.വൈ.എഫ്.ഐ യുടെ ഹൃദയപൂർവ്വം പരിപാടിക്ക് വേണ്ടി പ്രദേശത്ത് നിന്ന് സ്ഥിരമായി ഭക്ഷണ പൊതി നൽകുന്ന ഒരു കുടുംബം കൂടിയാണ് വിഷ്ണുവിന്റേത്. ആശുപത്രി ഹെഡ് നഴ്സ് ലാലുസലീം, യൂണിറ്റ് അംഗം അജയ് പ്രദീപ് എന്നിവരും വിതരണത്തിന് നേതൃത്വം വഹിച്ചു.

cake tower new
LATEST NEWS
വനവാസത്തിന്‍റെ കാര്യം ദിവസവും പറയണോ? നൂറിലേറെ സീറ്റ് കിട്ടും, നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ്: വി ഡി സതീശന്‍

വനവാസത്തിന്‍റെ കാര്യം ദിവസവും പറയണോ? നൂറിലേറെ സീറ്റ് കിട്ടും, നാലു ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ്: വി ഡി സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാലു ജില്ലകള്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ...

‘ഏത് പ്രകോപനവും നേരിടാന്‍ തയ്യാര്‍’; യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

‘ഏത് പ്രകോപനവും നേരിടാന്‍ തയ്യാര്‍’; യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍...