ഇരുപതാമത് ദേശീയ ജൂനിയർ യൂത്ത് വുഷു ചാമ്പ്യൻഷിപ്പ് : റെക്കോർഡ് മെഡൽ നേട്ടവുമായി കേരള ടീം

Oct 30, 2021

തിരുവനന്തപുരം : ഇരുപതാമത് ദേശീയ ജൂനിയർ യൂത്ത് വുഷു ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് മെഡൽ നേട്ടവുമായി കേരള ടീം. കേരള ടീം കോച്ചുമാരായ അമൽ എ, പ്രദീഷ് ജി.ആർ എന്നിവരുടെ നേതൃത്വത്തിൽ മാനേജർമാരായ റിനു ഫ്രാങ്കിൻ, അയൂബ് എന്നിവരാണ് ടീമിനെ നയിച്ചത്.

3 സ്വർണവും 14 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ 24 മെഡലുകൾ നേടി. 15 കായികതാരങ്ങൾ മെഡലിനർഹരായി. ലുഹ സുനീർ ഹംസ (സ്വർണം, വെള്ളി), ഗ്രീഷ്മ (വെള്ളി-4, വെങ്കലം), സ്നേഹ എൻ (വെള്ളി, വെങ്കലം), അഹമ്മദ് ഷഹബാസ് അമാൻ (വെള്ളി, വെങ്കലം), അസ്സാ ഫാത്തിമ (വെള്ളി, വെങ്കലം), പഞ്ചമി റാം (വെള്ളി, വെങ്കലം), ലക്ഷ്മി നന്ദൻ (വെള്ളി), നിയ നാസ്സർ (വെള്ളി), സിദ്ധാർദ് റിജു (വെള്ളി), നേഹ നൗഫൽ (വെള്ളി), ഇസബെൽ മാത്യു (വെള്ളി), മുഹമ്മദ്‌ സഫ്വാൻ (സ്വർണം), മുഹമ്മദ് ജാസിൽ (സ്വർണം), ഹന്നൻ (വെങ്കലം), നിഹാൽ (വെങ്കലം) എന്നിവരാണ് ജേതാക്കൾ.

LATEST NEWS