കേരളം നികുതി കുറയ്ക്കില്ല, കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെ – ധനമന്ത്രി

Nov 4, 2021

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയാണ് ഇന്ധനവില വര്‍ദ്ധിച്ചത്. ഇതിന് പിന്നാലെ 5 രൂപ കുറയ്ക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് 5 രൂപ കൊടുക്കുന്നതുപോലെയാണെന്നും ധനമന്ത്രി പരിഹസിച്ചു.

കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവുണ്ടെന്നും അതിനാല്‍ ഇനി സംസ്ഥാനം ഇന്ധനവില കുറയ്ക്കില്ലെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.

LATEST NEWS
ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വികസനം ആവശ്യമില്ല; അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരന്‍

ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വികസനം ആവശ്യമില്ല; അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരന്‍

കണ്ണൂര്‍: അതിവേഗ റെയില്‍പാതയ്ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും...