അഖിലേന്ത്യാ കിസാൻ സഭ ഒറ്റൂർ മേഖല കൺവെൻഷൻ മനോജ് ബി ഇടമന ഉദ്‌ഘാടനം ചെയ്തു. സി എസ് ജയചന്ദ്രൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി അവനവഞ്ചേരി രാജു, G ഗോപകുമാർ, അഡ്വ.മുരളീധരൻ പിള്ള, ഒറ്റൂർ മോഹനൻ, ഞെക്കാട് സുലി, ഗായത്രി, രാജൻ തുടങ്ങിയവർ പങ്കെടുത്തു. അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ, ഫല വൃക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു. എസ്എസ്എൽസിയ്ക്കു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിഷ്ണു പ്രസാദിന് ക്യാഷ് അവാർഡ് നൽകി. പ്രസിഡന്റായി അഡ്വ. മുരളീധരൻ പിള്ളയേയും സെക്രട്ടറിയായി പ്രീതയെയും രാജനെ വൈസ് പ്രസിഡന്റ് ആയും പ്രദീപിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു
കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...