സംസ്ഥാന ഭാരദ്വഹന മത്സരത്തിൽ വെള്ളിത്തിളക്കവുമായി ഫിദ ഹാജത്ത്

Nov 6, 2021

കോഴിക്കോട് നടന്ന ഇരുപതാമത് സംസ്ഥാന ഭാരദ്വഹന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടി താരമായിരിക്കുകയാണ് ഫിദ ഹാജത്ത്. ചാമ്പ്യൻഷിപ്പിൽ 18 വയസിനു താഴെയുള്ളവർക്കായുള്ള മത്സരത്തിലാണ് ആകെ 155 കിലോഗ്രാം ഉയർത്തി ഫിദ രണ്ടാമതെത്തിയത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഫിദ കരാട്ടെ താരം കൂടിയാണ്. ദേശീയ-സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ ഭാരദ്വഹന പരിശീലകയായ ഷൈലജയാണ് ഫിദയുടെ കഴിവിനെ കണ്ടെത്തി പരിശീലിപ്പിക്കുന്നത്. ആലംകോട് ദാറുൽ ഹാജത്തിൽ അധ്യാപക ദമ്പതികളായ അനീഷിൻ്റെയും ജസ്നയുടേയും മകളാണ്.

LATEST NEWS
ഗ്യാനേഷ് കുമാറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ‘2 കോടി കൈക്കൂലി ആവശ്യപ്പെട്ടു’; വിജിലൻസ് ഡയറക്ടർക്ക് വീണ്ടും പരാതി

ഗ്യാനേഷ് കുമാറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ‘2 കോടി കൈക്കൂലി ആവശ്യപ്പെട്ടു’; വിജിലൻസ് ഡയറക്ടർക്ക് വീണ്ടും പരാതി

തിരുവനന്തപുരം: പതിബെൽ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

കേരളപ്പിറവി ദിനത്തില്‍ ഇരുട്ടിലേക്ക്? സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കേരളപ്പിറവി ദിനത്തില്‍ ഇരുട്ടിലേക്ക്? സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ലോഡ് ഷെഡ്ഡിംഗിന് കളമൊരുങ്ങുന്നു. യുഡിഎഫ് സര്‍ക്കാര്‍...