നിയന്ത്രണം തെറ്റിയ ബൈക്ക് കടയിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Nov 7, 2021

കിളിമാനൂർ: നിയന്ത്രണം തെറ്റിയ ബൈക്ക് കടയിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. നഗരൂർ , വലിയകാട്, റമീസ് മൻസിലിൽ അബ്ദുൾ കലാം റസീന ദമ്പതികളുടെ മകൻ റമീസ് രാജ (29) യാണ് മരണമടഞ്ഞത്. ഇന്ന് അർദ്ധരാത്രി 12.30 ഓടെ നെടുംപറമ്പിനും ഞാറയ്ക്കാട്ട് വിളയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്.

അപകടത്തെത്തുടർന്ന് ദീർഘനേരം രക്തം വാർന്ന് റോഡിൽ കിടന്നതായി നാട്ടുകാർ പറഞ്ഞു. അപകടം പാതിരാത്രി ആയതു കൊണ്ട് പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. ഭാര്യ അൽഫിയ മകൾ. രണ്ട് വയസ്സുള്ള നൂറമെഹറിൻ . യാസർ അറാഫത്ത് , മുഹമ്മദ് ആഷിഖ് , കൈഫ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നഗരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

cake tower new
LATEST NEWS
കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ...

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ...