റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളികലാസാംസ്കാരിക വേദി ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം രണ്ടാം ഘട്ടം തിരുവനന്തപുരം ജില്ലയിൽ നടന്നു. 2020-2021 അധ്യയനവർഷത്തിൽ എസ്. എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ വിജയം നേടി ഉപരിപഠനത്തിനു അർഹത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം നൽകുന്നത്.
കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ ബി സത്യൻ ഉദ്ഘാടനം നിർവഹിച്ചു. മൊമെന്റേയും ചെക്കും കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ കടയ്ക്കാവൂർ LC സെക്രട്ടറി അഫ്സൽന്റെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയാദ് കേളി അംഗം അനിൽ കേശവപുരം സ്വാഗതവും കടയ്ക്കാവൂർ എൽ സി മെമ്പർ സുഗയിൽ നന്ദിയും രേഖപ്പെടുത്തി. കേശവപുരം ബ്രാഞ്ച് സെക്രട്ടറി ജയപ്രസാദ്, ആയുർവേദ ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കല്ലൂർകോണം ബ്രാഞ്ച് സെക്രട്ടറി നസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.