വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങിന് അപേക്ഷ ക്ഷണിച്ചു

Nov 14, 2021

ജില്ലാ ജാഗ്രത സമിതി പ്രോജക്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ വച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിങ് നടത്തുന്നു. മികച്ച കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, ലിംഗസമത്വം ഉണ്ടാക്കുക, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുക, ദാമ്പത്യപ്രശ്‌നങ്ങള്‍/ തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കുക, ദമ്പതികളില്‍ നല്ല രക്ഷാകര്‍തൃത്വം വളര്‍ത്തിയെടുക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് പ്രോജക്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പ്രഗത്ഭര്‍ നയിക്കുന്ന സെക്ഷനില്‍ കല്യാണം നിശ്ചയിച്ചിട്ടുള്ളവര്‍ക്കും കല്യാണം കഴിഞ്ഞ് ആറുമാസം പൂര്‍ത്തിയാകാത്ത ദമ്പതികള്‍ക്കും ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 30 നകം msktvm20@gmail. com എന്ന ഇ-മെയില്‍ വഴിയോ തപാലിലോ അപേക്ഷിക്കാം. വിലാസം- തിരുവനന്തപുരം ജില്ലാ ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം.

LATEST NEWS
വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

ആറ്റിങ്ങൽ മോഹൻലാൽ എഴുതിയ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ചരിത്രവും ആചാരാനുഷ്ഠാനങ്ങളും എന്ന...