ആറ്റിങ്ങല്‍ : സിപിഎം വിട്ടു വന്ന നൂറോളം പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. അഡ്വ സുമാനസന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചവര്‍ക്ക് ഒറ്റൂര്‍ ഗ്ലോബല്‍ സ്കൂളില്‍ നടന്ന സ്വീകരണ പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന്‍ ഉത്ഘാടനം ചെയ്തു. വെങ്ങാനൂര്‍ ഗോപന്‍,നൂറനാട് ഷാജഹാന്‍,ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ സന്തോഷ്,ജനറല്‍ സെക്രട്ടറി അജിത്ത് പ്രസാദ്,ബിജു,സത്യപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു
കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...