ആറ്റിങ്ങല്‍: ചൊവ്വാഴ്ച മഴ മാറിനിന്നതിനാല്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. കിഴുവിലം വില്ലേജിലെ പടനിലം സ്കൂളിലെ ക്യാമ്പ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തോട്ടവാരം വാര്‍ഡിലെ മൂന്ന് കുടുംബങ്ങളിലെ 14 പേരാണ് ഈ ക്യാമ്പിലുള്ളത്. വെള്ളം പൂര്‍ണമായി ഇറങ്ങിയശേഷമേ ഇവരെ വീടുകളിലേയ്ക്ക് മടക്കി അയയ്ക്കുകയുള്ളൂവെന്ന് താലൂക്ക് അധികൃതര്‍ അറിയിച്ചു. മൂന്നിടത്താണ് ഇത്തവണ ക്യാമ്പുകള്‍ തുറന്നത്. ഇതില്‍ ഒരു ക്യാമ്പ് തിങ്കളാഴ്ചയും മറ്റൊന്ന് ചൊവ്വാഴ്ചയും അവസാനിപ്പിച്ചു.
‘വിഷൻ 2025’ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു
കലാനികേതനും കെ പി ആർ എയും ഗവൺമെൻറ് എൽ പി എസ് മേനംകുളം പിടിഎ കമ്മിറ്റിയും തിരുനെൽവേലി അരവിന്ദ്...