വർക്കല അഗ്നിരക്ഷാ നിലയത്തിൽ പുതിയതായി അനുവദിക്കപ്പെട്ട ഫസ്റ്റ് റസ്പോൺസ് വെഹിക്കിൾ (FRV) വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയി ഫ്ലാഗ് ഓഫ് ചെയ്തു. വർക്കല നിലയത്തിൽ നടന്ന ചടങ്ങിൽ അതിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി. അനിൽകുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി നേരത്തെയും വർക്കല നിലയത്തിൽ പുതിയ ആംബുലൻസ് ലഭ്യമായിരുന്നു. ചെറിയ വാഹനം ആയതിനാൽ ഇട റോഡുകളിൽ കൂടിയും എളുപ്പത്തിൽ ചെന്നെത്താൻ കഴിയും എന്നതാണ് ഈ വാഹനത്തിന്റെ സവിശേഷത.

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു
കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...