യു.ഡി.എഫ് ചിറയിന്‍കീഴ്‌ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ എം.എം.ഹസന്‍ ഉത്ഘാടനം ചെയ്തു

Nov 25, 2021

ചിറയിന്‍കീഴ്‌: ഐക്യജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നൂറ്റി നാല്‍പത് നിയോജകമണ്ഡലങ്ങളില്‍ നടന്നു വരുന്ന കണ്‍വന്‍ഷനുകളുടെ ഭാഗമായി ചിറയിന്‍കീഴ്‌ മണ്ഡലത്തില്‍ നടന്ന നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഉത്ഘാടനം ചെയ്തു. പരസ്യങ്ങളുടെയും കുപ്രചാരണങ്ങളുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും സൃഷ്ടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം ചെയർമാൻ എഫ്. ജെഫേഴ്സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ ടി. ശരത്ത്ചന്ദ്രപ്രസാദ്, തോന്നയ്ക്കല്‍ ജമാല്‍, കെ.എസ്. സനല്‍ കുമാര്‍, കെ.ചന്ദ്രബാബു, അഡ്വ. എസ്.കൃഷ്ണകുമാര്‍, കെ.എസ്. അജിത്കുമാര്‍, എം. ജെ. ആനന്ദ്, കെ.പി. രാജശേഖരന്‍, വി.കെ.രാജു, എച്ച്.പി. ഷാജി, എന്‍. വിശ്വനാഥന്‍ നായര്‍, ബി.എസ്.അനൂപ്, ചാന്നാങ്കര എം.പി.കുഞ്ഞ്‌, ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LATEST NEWS
കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ്‌ കര്‍ഷക കോൺഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഠന ക്യാമ്പ് നടന്നു

കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29/07/25 ന്...