തിരുവനന്തപുരം: സംസ്ഥാനത്തെ 2021 മാർച്ചിലെ ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ശനിയാഴ്‌ച പ്രസിദ്ധീകരിക്കും. ഫലം പകൽ പതിനൊന്നോടെ http://www.keralresults.nic.in, http://www.dhsekerala.gov.in, http://www.dhsekerala.gov.in, https://www.results.kite.kerala.gov.in, https://www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാകും.
4,17,000 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. കോവിഡിനെത്തുടർന്ന് ഒരു ദിവസംപോലും സ്‌കൂളിൽ പോകാതെ ഡിജിറ്റൽ ക്ലാസുകളെമാത്രം ആശ്രയിച്ച് പഠിച്ച് പരീക്ഷ എഴുതിയവരാണിവർ.
പുനർ മൂല്യനിർണയത്തിന് 500 രൂപയും സൂക്ഷ്‌മപരിശോധനയ്‌ക്ക് 100 രൂപയും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് ഫീസ്. ഇതിനായി ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം. അപേക്ഷാവിവരങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ ഡിസംബർ മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.