അഞ്ചുതെങ്ങിൽ കേരള ഉത്തരവാദിത്ത്വടൂറിസം മിഷന്റെ പരിശീലനപരിപാടികൾ

Feb 19, 2022

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ ഉത്തരവാദിത്ത്വടൂറിസം മിഷൻ ദത്തെടുത്തതിന്റെ ഭാഗമായി , ഉത്തരവാദിത്ത്വടൂറിസം മിഷൻ പെപ്പർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വിവിധതരത്തിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു.

▪️തുണി സഞ്ചി നിർമ്മാണം.
▪️പേപ്പർ ബാഗ് നിർമ്മാണം.
▪️നാടൻ പാചകരീതി.
▪️കമ്മ്യൂണിറ്റി ടൂർ ലീഡേഴ്സ്
( പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത )
▪️പുതുതായി ഹോംസ്റ്റേ ആരംഭിക്കുന്നതിനുള്ള പരിശീലനം. ▪️അഗ്രിടൂറിസം നെറ്റ്വർക്ക്

എന്നിവയിലാണ് ഉത്തരവാദിത്ത്വ ടൂറിസം മിഷൻ പരിശീലനം നൽകുന്നത്.

താല്പര്യമുള്ളവർ ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽ നിന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് ആധാർ കാർഡ് സഹിതം ഫെബ്രുവരി 21 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ ഗ്രാമ പഞ്ചായത്ത് മെമ്പർമാരുമായോ ഗ്രാമ പഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടുക.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...