നാലാം ക്ലാസുകാരൻ വീഡിയോ ചെയ്തു; മാലിന്യ പ്രശ്നത്തിന് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം

Dec 6, 2021

ആറ്റിങ്ങൽ: നാടിന് ശാപമായി മാറിയ മാലിന്യ പ്രശ്നത്തിന് എതിരെ സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ, മണിക്കൂറുകൾക്കുള്ളിൽ മാലിന്യം നീക്കം ചെയ്ത് പ്രശ്ന പരിഹാരം. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ആയ കോട്ടപുറത്ത് എസ്.എൻ.ഡി.പി ഹാളിനു സമീപത്ത് ആണ് സംഭവം. പതിറ്റാണ്ടുകളായി ഉടമകൾ തിരിഞ്ഞു നോക്കാത്ത സ്വകാര്യ വസ്തു പ്രദേശത്ത് ഉണ്ട്. ഇത് നിലവിൽ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. ഗാർഹിക മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചന്തകളിൽ നിന്നും ഉള്ള മാലിന്യങ്ങളും ഇതിലുൾപ്പെടും. കാടും പടർപ്പും മൂടിയ വസ്തുവിൻറെ വലിയൊരുഭാഗം നിലവിൽ മാലിന്യ കൂനയായി മാറിയിരുന്നു.

രൂക്ഷമായ ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും കൊതുക് പെരുകുന്നതിനും മാലിന്യ നിക്ഷേപം കാരണമായിട്ടുണ്ട്. പ്ലാസ്റ്റിക് പോളിത്തീൻ മാലിന്യങ്ങളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊതുക് ശല്യം രൂക്ഷം ആണ്. തദ്ദേശവാസികൾക്ക് വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു മാലിന്യപ്രശ്നം ആണിത്.

മാലിന്യ പ്രശ്നത്തിൽ പൊറുതി മുട്ടി ഇരിക്കുമ്പോൾ ആണ് പഞ്ചായത്ത് സ്ഥാപിച്ച ബോർഡിലെ ‘എൻ്റെ ഗ്രാമം ശുചിത്വ ഗ്രാമം ഹരിത കേരളം’ എന്ന വാക്യം ശാർക്കര ഗവ.യു.പി.എസിലെ നാലാം ക്ലാസ് വിദ്യാർഥിയായ ആര്യൻ ശ്യാമിൻ്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിൽ കൗതുകവും അതിലേറെ പ്രസക്തിയും തോന്നിയ ആര്യൻ ശ്യാം താൻ പ്രതിദിനം നേരിൽ കാണുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തെ പകർത്തി ഇതോ ഹരിത സുന്ദര കേരളം എന്ന് ചോദിച്ച് വീഡിയോ ചെയ്തു. മനോഹരമായ എൻ്റെ ഗ്രാമത്തെ മറ്റൊരു വിളപ്പിൽശാല ആക്കുമോ എന്ന ആശങ്കയും ആര്യൻ പങ്കിട്ടു. ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈലിൽ ആണ് വീഡിയോ ചെയ്തത്. വീഡിയോക്ക് വലിയ പ്രചാരം ഒന്നും ലഭിച്ചില്ലെങ്കിലും വാർഡ് മെമ്പർ രാഖിയുടെ ശ്രദ്ധയിൽപെട്ടു.

തൊട്ടടുത്ത ദിവസം തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവിടെ ശുചീകരണം നടത്താൻ എത്തി. എന്നാല് കാട് മൂടിയ ഭൂമിയിലെ വ്യാപിച്ചു കിടക്കുന്ന മാലിന്യം നീക്കുന്നത് തങ്ങളാൽ കഴിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതേ സമയം വിദ്യാർത്ഥി പങ്കു വെച്ച ആശങ്കകൾ അറിയാമായിരുന്ന ഇവർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജെ.സി.ബി യുടെ സഹായത്തോടെ സ്ഥലം ശുചീകരിച്ചു.

ഒന്നര മിനുട്ട് വീഡിയോ കൊണ്ട് രണ്ടു പതിറ്റാണ്ട് കാലമായി ഉണ്ടായിരുന്ന മാലിന്യങ്ങൾ നീക്കി നാടിനെ രക്ഷിക്കുവാൻ ആര്യൻ ശ്യാമിന് കഴിഞ്ഞു. ശുചീകരണ പ്രവർത്തനത്തിന് ശേഷം വാർഡ് മെമ്പർ രാഖിയുടെ നേതൃത്വത്തിൽ ആര്യൻ ശ്യാമിനെ അനുമോദിക്കുകയും ചെയ്തു.

cake tower new
LATEST NEWS
തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20....

കോളിങ് ബെല്‍ അടിച്ച് ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു, അന്വേഷണം

കോളിങ് ബെല്‍ അടിച്ച് ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു, അന്വേഷണം

കൊല്ലം: പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കേരളപുരം സ്വദേശി...