ചിറയിൻകീഴ്: മേൽപ്പാല നിർമ്മാണത്തെ തുടർന്ന് ചിറയിൻകീഴ് റെയിൽവേ ഗേറ്റ് 13 മുതൽ പൂർണമായി അടച്ചിടുന്നു. കടയ്ക്കാവൂർ ചിറയിൻകീഴ് റോഡിലെ റെയിൽവേ ഗേറ്റാണ് ഡിസംബർ 13 മുതൽ പൂർണമായി അടച്ചിടുമെന്നു സതേൺ റെയിൽവേ വർക്കല സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

റെയിൽവേ ഗേറ്റിനു കുറുകെ മേൽപാലം നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതിന്റെ ഭാഗമായാണു ഗേറ്റ് അടച്ചിടുന്നത്. കടയ്ക്കാവൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ പണ്ടകശാല ജംക്‌ഷനില്‍ നിന്നു തിരിഞ്ഞു ശാര്‍ക്കര ക്ഷേത്രം വഴി ശാര്‍ക്കര ജംക്‌ഷനിലെത്തി വലിയകട വഴി ബസ് സ്റ്റാന്‍ഡിലേക്കും തിരിച്ചും നിലവില്‍ ഗതാഗതം ക്രമപ്പെടുത്തിയിട്ടുണ്ട്.


















