നവജാതശിശുവിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തു, അമ്മയും കാമുകനും പിടിയിൽ

Dec 22, 2021

തൃശൂര്‍: കനാലിൽ നിന്ന് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. തൃശൂർ വരടിയം സ്വദേശികളായ മേഘ (22),ഇമ്മാനുവൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ് .

അവിവാഹിതയായ മേഘ വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊല്ലുകയായിരുന്നു.ശേഷം കാമുകനും സുഹൃത്തും ചേർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്.
ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസി ടീവി ദൃശ്യങ്ങളിൽ ചാക്ക് ഉപേക്ഷിച്ചു പോയവർ ഇമ്മാനുവലും സുഹൃത്തും ആണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
വീട്ടുകാരിൽ നിന്നും ഗർഭം മറച്ചു പിടിച്ച മേഘ ആരും അറിയാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ നേരത്തെ കരുതിയിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞിനെ മുക്കുകയായിരുന്നു.യുവതി പോലീസിനോട് കുറ്റം സമ്മതിച്ചു

cake tower new
LATEST NEWS
3

3

തിരുവനന്തപുരം: കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ...

നിതീഷ് – മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

നിതീഷ് – മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

'ഫാലിമി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ...