സിനിമ സീരിയൽ നടൻ ജി.കെ.പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. എഴുപത് എൺപത് കാലഘട്ടങ്ങളിലെ മലയാള സിമികളിലെ നിറസാന്നിധ്യമായിരുന്നു ജി കെ പിള്ള.
അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് ഇന്ത്യൻ ആർമിയിലും നാവികസേനയിലും സേവനമനുഷ്ഠിച്ചിരുന്നു. 1954ൽ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലൂടെയാണ് ജി കെ പിള്ള സിനിമയിലേക്ക് അങ്ങേറ്റം കുറിച്ചത്.
പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ
ആറ്റിങ്ങൽ: കട ഉടമയോടുള്ള വൈരാഗ്യത്തിൽ കടയ്ക്ക് മുന്നിൽ പടക്കം എറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ....

















