ആറ്റിങ്ങൽ നഗരസഭ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചു

Jan 6, 2022

ആറ്റിങ്ങല്‍: കോടിക്കണക്കിനു രൂപ മുതല്‍ മുടക്കി ആറ്റിങ്ങല്‍ മൂന്ന്മുക്ക് മുതല്‍ പൂവന്‍പാറവരെയുളള നാഷണല്‍ ഹൈവേ നാലുവരിയാക്കിയതിലെ നിര്‍മ്മാണ പിഴവുകള്‍ ചൂണ്ടിക്കാണിച്ചു കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചു. യാതൊരു പഠനവും നടത്താതെ പണിപൂര്‍ത്തിയാക്കിയ നാലുവരി പാതയില്‍ ചെറിയൊരു മഴ പെയ്താല്‍ പോലും പല സ്ഥലത്തും വെളളക്കെട്ടാണ്. വെളളം ഒഴുകിപോകാനുളള സംവിധാനം ഇല്ലാത്തതും, റോഡില്‍ അടിക്കടി ഉണ്ടാകുന്ന പൈപ്പ് ലൈന്‍ പൊട്ടലും പുതിയതായി പണിത റോഡിനെ തകര്‍ത്തിരിക്കുകയാണ്. പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ക്കോ, കാല്‍നടക്കാര്‍ക്കോ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നുളള കാഴ്ച കഴിഞ്ഞ മഴസമയത്ത് ആറ്റിങ്ങലിലെ ജനങ്ങള്‍ കണ്ടതാണെന്നും കോണ്‍ഗ്രസ്സ് പാര്‍ലമെന്‍ററി നേതാവ് പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണിന്‍റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് പി.ഉണ്ണികൃഷ്ണനോടൊപ്പം കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍നായര്‍, ശങ്കര്‍.ജി, കെ.ജെ.രവികുമാര്‍, രമാദേവിഅമ്മ, സതി തുടങ്ങിയവര്‍ സഭ ബഹിഷ്കരിച്ചു പ്രതിഷേധിക്കുകയായിരുന്നു.

cake tower new
LATEST NEWS
‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച്...