മലയാള സിനിമയിലെ ആറ് പ്രഗത്ഭ സംവിധായകര്‍ ഒത്തുചേരുന്ന ‘ഹെഡ്മാസ്റ്റര്‍’

Jan 12, 2022

പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തില്‍ ഒരു സിനിമ ഒരുങ്ങുന്നു. ചാനല്‍ ഫൈവിന്റെ ‘ഹെഡ്മാസ്റ്റര്‍’. ഇതിനോടകം കഴിവ് തെളിയിച്ച ആറ് സംവിധായകര്‍ ഹെഡ്മാസ്റ്ററിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സംവിധാനത്തിന് സംസ്ഥാന ദേശിയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള രാജീവ് നാഥിന്റെ 27ാം സിനിമയാണ് ഹെഡ്മാസ്റ്റര്‍. 2007ല്‍ ഏറ്റവും നല്ല ആദ്യ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സുഭദ്രത്തിന്റെ സംവിധായകന്‍ ശ്രീലാല്‍ ദേവരാജ് ആണ് ഹെഡ്മാസ്റ്ററിന്റെ നിര്‍മാതാവ്.

ചാനല്‍ അവതാരകാനും എഴുത്തുകാരനും ആഗസ്റ്റ് ക്ലബ് എന്ന സിനിമയുടെ സംവിധായകനുമായ കെ.ബി. വേണുവും രാജീവ് നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദേശിയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ തലപ്പാവ്, ഒഴിമുറി എന്നീ സിനിമകളുടെ സംവിധായകന്‍ മധുപാലും, പതിനെട്ടാം പടിയുടെ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും ഹെഡ്മാസ്റ്ററില്‍ ശ്രദ്ധേയമായ രണ്ട് വേഷങ്ങള്‍ അവതരിപ്പിക്കുന്നു.



ഇവരോടൊപ്പം, പ്രെയ്‌സ് ദ ലോര്‍ഡ്, രുദ്രസിംഹസം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഷിബു ഗംഗാധരന്‍ ഹെഡ്മാസ്റ്ററിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. സംവിധാന പ്രതിഭകള്‍ ഒത്തുചേരുന്ന ചാനല്‍ ഫൈവിന്റെ ഹെഡ്മാസ്റ്റര്‍ ഇപ്പോഴേ ചലച്ചിത്ര രംഗത്ത് സംസാരവിഷയമായി കഴിഞ്ഞു. പ്രസിദ്ധ എഴുത്തുകാരന്‍ കാരൂര്‍ നീലകണ്ഠ പിള്ളയുടെ പൊതിച്ചോര്‍ എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ഹെഡ്മാസ്റ്റര്‍. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആര്‍ഒ.

cake tower new
LATEST NEWS
‘യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍’: അഞ്ജു ജോസഫ്

‘യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍’: അഞ്ജു ജോസഫ്

കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ...