വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും, പ്രവർത്തനങ്ങളും നടപ്പിലാക്കിവരുന്ന സർക്കാർ/ സർക്കാരിതര വിഭാഗങ്ങൾക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും നൽകുന്ന വയോസേവന അവാർഡ് 2021-ന് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 20 വരെ സ്വീകരിക്കും. സാമൂഹ്യ നീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്കോ അപേക്ഷ നൽകണം. അപേക്ഷാഫോമുകൾ സാമൂഹ്യനീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി കാര്യാലയങ്ങളിലും ലഭിക്കും.
കലാഭവൻ മണി സേവന സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു
ആറ്റിങ്ങൽ:അതുല്യ നടൻ കലാഭവൻ മണിയുടെ പത്താം ചരമവാർഷിക ദിനമായ മാർച്ച് 6 ന് കലാഭവൻ മണി സേവന സമിതിയുടെ...
















