സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് മുഖേന കൈപ്പറ്റുന്ന ബിപിഎൽ ഗുണഭോക്താക്കൾ അനുബന്ധ രേഖകൾ നഗരസഭയിൽ ഹാജരാക്കണം

Jan 20, 2022

ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബിപിഎൽ വിഭാഗം ഗുണഭോക്താക്കളാണ് നഗരസഭയിലെ പെൻഷൻ സെക്ഷനുമായി അടിയന്തരമായി ബന്ധപ്പെടേണ്ടത്. ഗുണഭോക്താവ് ബിപിഎൽ വിഭാഗമാണെന്ന് തെളിയിക്കുന്ന തരത്തിലെ റേഷൻ കാർഡും, ആധാറും നേരിട്ട് സെക്ഷൻ ഓഫീസിലൊ അതാത് വാർഡ് കൗൺസിലർ മുഖേനയൊ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി എസ്. വിശ്വനാഥൻ അറിയിച്ചു.

LATEST NEWS