ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം

Feb 5, 2022

ഡൽഹി : ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഫ്ഗാനിസ്ഥാനിലെ അതിശക്തമായ ഭൂചലനത്തിനു ശേഷമായിരുന്നു ഇവിടെയും ചലനമനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. പ്രഭവകേന്ദ്രം അഫ്ഗാൻ-തജിക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളാണ്.

റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലും അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തു. 20 സെക്കൻഡ് നേരത്തേക്ക് ഭൂമി കുലുങ്ങിയതായി നോയിഡ സ്വദേശികളും, ഭൂചലനമുണ്ടായതായി ഡൽഹി നിവാസികളും ട്വീറ്റ് ചെയ്തു.

cake tower new
LATEST NEWS
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം...