ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Feb 8, 2022

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അക്ഷയകേന്ദ്രത്തിൽ നിന്നും ഫെബ്രുവരി 9 മുതൽ 25 വരെ അപേക്ഷിക്കാം.

അപേക്ഷകർ അക്ഷയ സെന്റെർ വഴിയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് ഒടുക്കണം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയും.

ഓൺലൈൻ ആപ്ലിക്കേഷൻ ഫെബ്രുവരി 25ന് മുൻപ് ഫൈനൽ കൺഫർമേഷൻ ചെയ്തിരിക്കണം.

സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

cake tower new
LATEST NEWS