‘രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും’: സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Feb 15, 2022

കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമിച്ച്‌ സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന “രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട്ന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു.

ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം- ഗൗതം ലെനിൻ, സംഗീതം- റോണി റാഫേൽ , സംഭാഷണം- സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ- ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, സാങ്കേതിക സഹായം- അജു തോമസ്, ഡിസൈൻസ്- എസ് കെ ഡി ഡിസൈൻ ഫാക്ടറി ,പിആർഒ- അജയ് തുണ്ടത്തിൽ .

cake tower new
LATEST NEWS
‘യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍’: അഞ്ജു ജോസഫ്

‘യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍’: അഞ്ജു ജോസഫ്

കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ...