സ്ത്രീ സുരക്ഷാ സന്ദേശചിത്രം ‘രക്തം’ റിലീസ് ചെയ്തു

Feb 19, 2022

സ്ത്രീ സുരക്ഷ ചർച്ച ചെയ്യുന്ന ഷോർട് ഫിലിം രക്തം റിലീസ് ചെയ്തു. സിനിമാതാരം അനുശ്രീ, ദിനേശ് പണിക്കർ, വി കെ ബൈജു, രാജേഷ് ഹെബ്ബാർ പ്രൊഡ്യൂസർ ബാദുഷ, സായി ശ്വേതാ ടീച്ചർ, ഡയറക്ടർമാരായ രാമസിംഹൻ അബൂബക്കർ, രവി വഴയിൽ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴി യൂട്യൂബ് ലിങ്ക് റിലീസ് ചെയ്യുകയായിരുന്നു . സ്ത്രീകളും കുട്ടികളും സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളും, ജോലിസ്ഥലങ്ങളിലും യാത്രകളിലും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും മയക്ക് മരുന്നിന് അടിമയായി ഇന്നത്തെ യുവ തലമുറ സ്വയം നശിക്കുന്നതുമൊക്കെയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മെട്രോ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ സുദർശനൻ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രമാണ് ‘രക്തം’. പച്ചകുതിര വ്ലോഗ്സുമായി സഹകരിച്ച് കെ എം ഇസ്മായിൽ നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ചീഫ് അസോസിയേഷൻ, പോസ്റ്റർ ഡിസൈനിങ് എന്നിവ നിർവഹിച്ചത് ശരൺ ഇൻഡോ കേര. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ബാലു ബി എം സ്റ്റുഡിയോ, ക്യാമറ അസോസിയേറ്റ് അജയ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ അജിത്, സന്തോഷ്‌ ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ അനീഷ് കുമാർ, സാഗർ ഭാരതീയം, പ്രൊഡക്ഷൻ കൺട്രോളർ ഫോക്ക്, മേക്കപ്പ് സൈമൺ, ഡിജിറ്റൽ മാർക്കറ്റിംഗ് ടൈറ്റിൽ ഡിസൈൻ ടെർസോക്കോ ഫിലംസ്. ഉദയൻ കൊക്കോട്, ദിലീപ് സ്വദേശി, അരുണ, സന്തോഷ് ശിവദാസ്, ഫോക്ക്, ആദിത്യൻ, സിനി മോൾ, അവന്തിക പാർവതി, മൂസിനാ, സുജാ സൈമൺ, പുഷ്പ, സ്മിനേഷ്, എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ഇന്നത്തെ ദൈനംദിന ജീവിതത്തിൽ സ്ത്രീകളും കുട്ടികളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പ്രേശ്നങ്ങളാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
https://youtu.be/G-n5yAK1edk

cake tower new
LATEST NEWS
‘യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍’: അഞ്ജു ജോസഫ്

‘യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍’: അഞ്ജു ജോസഫ്

കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ...

ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷി; ‘ഡൂംസ്‌ഡേ’ പരീക്ഷിച്ച് യുഎസ്

ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷി; ‘ഡൂംസ്‌ഡേ’ പരീക്ഷിച്ച് യുഎസ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ആണവ ആയുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര...