ആറ്റിങ്ങൽ: ചെമ്പകച്ചോട്ടിൽ 2022ന്റെ ഭാഗമായി മൂന്നാം വർഷവും 1989 നെടുങ്ങണ്ട എസ്എൻവിഎച്എസ്എസ് എസ്എസ്എൽസി ബാച്ച് സഹപാഠികകളും അധ്യാപകരും ഒത്തുകൂടി. എസ്എൻവിഎച്എസ്എസ് നെടുങ്ങണ്ടയിൽ സംഘടിപ്പിച്ച പരിപാടിയ്ക്ക് മുൻ അഞ്ചുതെങ് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ശിവൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനനകർമ്മം വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നിർവ്വഹിച്ചു. ചടങ്ങിൽ റിട്ടേർഡ് സുബേദാർ ഇന്ത്യൻ ആർമി ബിജു സ്വാഗതവും കൃതജ്‌ത റോജി ഫിറോസും രേഖടുത്തി.
നെടുങ്ങണ്ട സ്കൂളിൽനിന്ന് വിരമിച്ച അധ്യപകരെ ആദരിക്കുന്നതിനോടൊപ്പം 1989 ബാച്ചിൽ പഠിച്ചതും നിലവിൽ വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജയെ ഈ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളോടും വാർഷിക റിപ്പോർട്ട് അവതരണത്തോടും സമ്മേളനം അവസാനിച്ചു.


















