ഡല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി സ്ഥിരം യോഗാക്ലാസുകള്‍ നടത്തണമെന്ന് യു.ജി.സി. നിര്‍ദേശം. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21ന്റെ പരിപാടികളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തിലാണ് യു.ജി.സി. സെക്രട്ടറി പ്രൊഫ. രജനീഷ് ജെയിന് ഇക്കാര്യം ആവശ്യപ്പെട്ടത്.
യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ ദീര്‍ഘകാലപദ്ധതികള്‍ സ്ഥാപനങ്ങള്‍ ആവിഷ്കരിക്കണമെന്നും കത്തില്‍ പറഞ്ഞു. പരിശീലനത്തിന് യോഗാധ്യാപകരെ നിയമിക്കാം. വൈബ്രേക്ക് യോഗ, എംയോഗ, നമസ്തേ യോഗ എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.


















