പോസ്റ്റിന് മുകളിൽ കുരുങ്ങിക്കിടന്ന യുവാവിന് രക്ഷകരായി ആറ്റിങ്ങൽ ഫയർഫോഴ്സ്

Mar 26, 2022

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം അറ്റകുറ്റപ്പണികൾക്കിടെ ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങിയത്. പതിനൊന്ന് കെ.വി പോസ്റ്റിനു മുകളിൽ പണി ചെയ്യവേ രാജേഷ് (36), ആറ്റിങ്ങൽ കൊല്ലമ്പുഴ നളിനി സദനത്തിൽ രാജേഷ് (36)ആണ് കടുത്ത ചൂടിനെത്തുടർന്ന് സൂര്യാഘാതം ഏറ്റ് ബോധരഹിതനായത്.

കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ യുവാവിനെ പോസ്റ്റിനു മകളിൽ കെട്ടി നിർത്തി. വിവരം അറിഞ്ഞ് എത്തിയ ഫയർ ആൻ്റ് റസ്ക്യൂ സംഘം ഏണി, നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് കുടുങ്ങിയ ആളിനെ പുറത്തെത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ, മനോഹരൻപിള്ള, രാജേന്ദ്രൻ നായർ, സുനിൽകുമാർ, അഷറഫ്, പ്രമോദ്, ഷൈൻ, രാഗേഷ്, ശ്രീരാഗ്, രതീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട്...