ദാറുൽ ഇർഷാദിൽ ഇന്ന് ആത്മീയ മജിലിസും സമൂഹ നോമ്പ് തുറയും

Apr 27, 2022

ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദിൽ പരിശുദ്ധ റമളാൻ 25ന് പ്രൗഢഗംഭീരമായ ഇഫ്താർ സംഗമവും ആത്മീയ മജ്ലിസും നടക്കും. ഇന്ന് ദാറുൽ ഇർഷാദ് കാമ്പസ്സിൽ വച്ച് നടക്കുന്ന പരിപാടിയിൽ അസ്സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഹൈദറുസി കർണാടക ദുആ മജ്ലിസിന് നേതൃത്വം നൽകും. ദക്ഷിണ കേരള ജമാഅത്തുൽ ഉലമ പ്രസിഡന്റ് ശൈഖുന കെ.പി.അബൂബക്കർ ഹസ്രത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ഹാഫിള് ഷാഹിദ് മന്നാനി അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ ഹാഫിള് അൻവർ മന്നാനി തൊടുപുഴ മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും. ദാറുൽ ഇർഷാദിൻ്റെ പുതിയ അക്കാഡമിക് ബ്ലോക്കിൻ്റെ ശിലാസ്ഥാപനം കെ.പി.ഉസ്താദ് നിർവ്വഹിക്കും.

മണമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ.നഹാസ്, വർക്കല ഡിവൈഎസ്പി പി.നിയാസ്, ഷെമീർ ദാരിമി, അഡ്വ. ഷിഹാബുദ്ദീൻ കരിയത്ത്, ഹാഫിള് അബ്ദുല്ലത്തീഫ് മൗലവി, ഡോ.അബ്ദുസ്സലാം നിസാമി. കുറ്റിച്ചൽ റവൂഫ് മന്നാനി, നൗഷാദ് സഖാഫി, ഇസ്ഹാഖ് ശാമിൽ ഇർഫാനി, കണ്ണനല്ലൂർ അബ്ദുറഹീം ബാഖവി, നിഷാദ് മന്നാനി, ഷംസുദ്ദീൻ നഈമി, അലി ദിവാനുദ്ദീൻ മാഷ്, ആലംകോട് ഹസൻ, എം.ഐ.ഫസിലുദ്ദീൻ, തൊളിക്കോട് സിദ്ദിഖ് മന്നാനി, നസീമുദ്ദീൻ ഫാളിലി, എച്.നാസിം, അബ്ദുറഹീം, ഉല്ലാസ് തുടങ്ങിയവർ പങ്കെടുക്കും.

അവാർഡ് വിതരണം ഡി.വൈ.എസ്.പി നിയാസ് നിർവ്വഹിക്കും. റമളാൻ റിലീഫ് വിതരണം ദാറുൽ ഇർഷാദ് ചെയർമാൻ കാട്ടാമ്പള്ളി മുഹമ്മദ് ബാഖവിയും കെ.പി.അബൂബക്കർ ഹസ്രത്തിനെ ആദരിക്കൽ സയ്യിദ് നജ്മുദ്ദീൻ തങ്ങളും നിർവ്വഹിക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ നോമ്പ് തുറയും പരിപാടിയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ്...