പാരിപ്പള്ളി: ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയിൽ വാഹന അപകടത്തിൽ വൃദ്ധ ദമ്പതികൾ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. മൂതല ക്ഷേത്രദർശനം കഴിഞ്ഞു മുക്കടയിൽ നിന്ന് വർക്കല ഭാഗത്തേക്ക് തിരിച്ച വൃദ്ധദമ്പതികൾ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറും തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ലോഫ്ലോർ വോൾവോ ബസുമാണ് അപകടത്തിൽപെട്ടത്,, സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മുട്ടപ്പലം പൊയ്കവിള വീട്ടിൽ വാസുദേവൻ ഉണ്ണിത്താൻ (75) ഭാര്യ കമലമ്മ അമ്മ (70) എന്നിവരാണ് മരണപ്പെട്ടത്.
വാണിംഗ് ലൈറ്റുകളോ ഡിവൈഡറുകളോ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ അപകടം പതിവായി സംഭവിക്കുന്നതെന്നും, മുക്കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ പ്രവർത്തനരഹിതം ആയിട്ട് കാലങ്ങളായെന്നും നാട്ടുകാർ ആരോപിക്കുന്നു.


















