ആറ്റിങ്ങൽ: തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറ്റ് ബൈക്കുകളിലും കാറുകളിലും ഇടിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ കാർ തടഞ്ഞു വെച്ച് ഡ്രൈവറെ ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കുകൾ ഒന്നും തന്നെ ഇല്ല. വൈകുന്നേരം അഞ്ചരമണിയോടെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.


















