വെഞ്ഞാറമൂട്: ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. പിരപ്പൻകോട് പേങ്ങാട് വീട്ടിൽ മനുജിത്ത് (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പിരപ്പൻകോട് കീഴേചേലക്കാട് വീട്ടിൽ അഖിൽ (19) ന് ഗുരുതരമായി പരിക്കേറ്റു.പുലർച്ചെ 7.30 ന് പിരപ്പൻകോട് മഞ്ചാടിമൂട് ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മനുജിത്ത് മരണമടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.


















