നെഹ്‌റു അനുസ്മരണവും പുരസ്‌കാര വിതരണവും നടത്തി

May 28, 2022

തിരുവനന്തപുരം: ജനാധിപത്യ കലാ സാഹിത്യ വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണവും നെഹ്‌റു പുരസ്‌കാര വിതരണവും നടത്തി. നേമം ഗവ. യു പി. എസ്സിൽ വച്ച് നടന്ന പരിപാടി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് മൺവിള രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.സലാഹുദീൻ, പനച്ചമൂട് ഷാജഹാൻ, സമീർ സിദ്ദിഖി.പി, അഷ്റഫ് അഹമ്മദ് എന്നിവർക്ക് നെഹ്റു പുരസ്‌കാരം നൽകി.
സദാശിവൻ പൂവത്തൂർ, തളിയൽ രാജശേഖരൻ പിള്ള , പി.പി. ഗോപിനാഥ് , അംബി സരോജം എന്നിവർ കവിത അവതരിപ്പിച്ചു. ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയപ്രകാശ്.എൻ.പി. സ്വാഗതവും സംസ്ഥാന കോഡിനേറ്റർ ബിന്ദു പോൾ നന്ദിയും പറഞ്ഞു. ഓൺലൈൻ മൽസരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

cake tower new
LATEST NEWS
‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

കൊല്ലം: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി...

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

തൃശൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍...

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി...