കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി ആദിയും അമ്മുവും പൂർത്തിയായി

May 24, 2022

അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന “ആദിയും അമ്മുവും ” പൂർത്തിയായി. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു.
ബാനർ – അഖിൽ ഫിലിംസ്
നിർമ്മാണം -സജി മംഗലത്ത്
സംവിധാനം – വിൽസൺ തോമസ് സജി മംഗലത്ത് കഥ, തിരക്കഥ, ഗാനരചന – വിൽസൺ തോമസ് ഛായാഗ്രഹണം – അരുൺ ഗോപിനാഥ്
എഡിറ്റിംഗ് – മുകേഷ് ജി മുരളി
പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ ഋഷിസൂര്യൻ പോറ്റി
അസ്സോസിയേറ്റ് ഡയറക്ടർ – എസ് പി മഹേഷ്
സംഗീതം – ആന്റോ ഫ്രാൻസിസ്
ആലാപനം – ജാസി ഗിഫ്റ്റ്,കെ കെ നിഷാദ്
കല- ജീമോൻ മൂലമറ്റം
ചമയം -ഇർഫാൻ
കോസ്‌റ്റ്യും – തമ്പി ആര്യനാട്
കോറിയോഗ്രാഫി – വിനു മാസ്റ്റർ
പശ്ചാത്തല സംഗീതം – വിശ്വജിത്ത്
അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി അനീഷ് കല്ലേലി
ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ
വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ്
ഫിനാൻസ് മാനേജർ – ബിജു തോമസ്
സ്റ്റിൽസ് – സുനിൽ കളർലാന്റ്
പി ആർ ഓ – അജയ് തുണ്ടത്തിൽ.
കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ .

cake tower new
LATEST NEWS