പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരിൽ യുവതിയ്ക്ക് ക്രൂര മർദ്ദനം

Jun 4, 2022

ലക്‌നൗ: പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവും ഭർതൃസഹോദരിമാരും. യുപിയിലെ മഹോബാ ജില്ലയിലാണ് സംഭവം. യുവതിയെ ഭർതൃസഹോദരിമാർ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

യുവതിയുടെ ആദ്യത്തെ രണ്ട് മക്കളും പെണ്‍കുട്ടികളാണ്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് മര്‍ദനത്തിനിടെ ഇടയ്ക്കിടെ ഇവര്‍ പറയുന്നുണ്ട്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതിയെ അസഭ്യം പറഞ്ഞുകൊണ്ടാണ് മര്‍ദനത്തിന് ഇരയാക്കിയത്. ഭര്‍തൃവീട്ടുകാര്‍ തന്റെ സ്വകാര്യഭാഗങ്ങളിലടക്കം ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ യുവതി ആരോപിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച്...