സൂര്യയ്ക്ക് ലക്ഷങ്ങളുടെ റോളക്സ് സമ്മാനിച്ച് കമൽഹാസൻ

Jun 8, 2022

വിക്രം സിനിമ സൂപ്പർഹിറ്റായി മുന്നേറുന്നതിനിടെ ചിത്രത്തിൽ അതിഥി താരമായി എത്തിയ സൂര്യയ്ക്ക് സമ്മാനവുമായി കമൽഹാസൻ. ലക്ഷങ്ങൾ വിലമതിക്കുന്ന റോളക്സ് വാച്ചാണ് സമ്മാനമായി നൽകിയത്. സൂര്യ തന്നെയാണ് ഉലകനായകന്റെ സ്പെഷ്യൽ ​ഗിഫ്റ്റിനെക്കുറിച്ച് ആരാധകരോട് വ്യക്തമാക്കിയത്.

ഇത്തരത്തിലുള്ള നിമിഷങ്ങളാണ് ജീവിതം മനോഹരമാക്കുന്നത്. നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.- എന്ന അടിക്കുറിപ്പിലാണ് കമല്‍ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സംവിധായകൻ ലോകേഷ് കനകരാജും ഇവർക്കൊപ്പമുണ്ടായിരുന്നു. വിക്രമിന്റെ ക്ലൈമാക്സ് സീനിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. റോളക്സ് എന്ന കൊടുംകുറ്റവാളിയായുള്ള താരത്തിന്റെ പ്രകടനം മികച്ച കയ്യടിയാണ് നേടുന്നത്.

cake tower new
LATEST NEWS
ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി...