വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രകുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jun 12, 2022

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം 7.30 ഓടെയാണ് ഞെക്കാട് സ്വദേശിയായ ലിജിനെ കാണാതായത്. തുടർന്ന് 2 മണിക്കൂറോളം പോലീസും ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ തിരച്ചിൽ പുനരാരംഭിക്കുകയും ചെയ്തു. ഇന്ന് 6 മണിക്കൂർ. ഓളം നടന്ന തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ ലേക്ക് മാറ്റിയിട്ടുണ്ട്.

ലിജിൻ സുഹൃത്തുക്കളോടൊപ്പം ആണ് സമീപത്തുള്ള സുഹൃത്തിന്റെ റൂമിൽ എത്തുകയും മദ്യപിക്കുകയും ചെയ്തിരുന്നു. വൈകിട്ട് 6.30 ഓട് കൂടി ഭാര്യ വിളിക്കുകയും സിനിമയ്ക്ക് പോകാനായി വർക്കല ക്ഷേത്രത്തിന് സമീപം എത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷം മൊബൈൽ റൂമിൽ വയ്ക്കുകയും കുളത്തിൽ കുളിക്കാനായി പോകുന്നു എന്നും ഭാര്യ വിളിക്കുകയാണെങ്കിൽ ഫോൺ എടുക്കണമെന്നും സുഹൃത്തുക്കളോട് പറഞ്ഞ ശേഷമാണ് ലിജിൻ കുളത്തിലേക്ക് പോകുന്നത് എന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്ക്കൾ പറയുന്നത്.

ലിജിൻ പറഞ്ഞത് അനുസരിച്ച് ഭാര്യ ക്ഷേതത്തിന് സമീപം എത്തുകയും ചെയ്തിരുന്നു. കുളിക്കാൻ പോയ ലിജിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് തിരക്കി ഇറങ്ങിയ സുഹൃത്തുക്കൾ ആണ് ലിജിന്റെ വസ്ത്രങ്ങൾ കുളിക്കടവിൽ നിന്നും കണ്ടെടുത്തതും പോലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിക്കുകയും ചെയ്തത്

cake tower new
LATEST NEWS
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍...